ഓട്ടത്തിനിടെ കാറിനു തീപിടിച്ചു
1599563
Tuesday, October 14, 2025 3:09 AM IST
ചങ്ങനാശേരി: ഓട്ടത്തിനിടയില്‍ കാറിനു തീപിടിച്ചു. ഇന്നലെ രാവിലെ 9.30ന് ചങ്ങനാശേരി റെയില്‍വേ പാലത്തിനു സമീപം ഗുഡ്ഷെഡ് റോഡിലായിരുന്നു അപകടം. ചങ്ങനാശേരി സ്വദേശി മുഹമ്മദ് ഫയാസും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഓട്ടത്തിനിടെ പുക ഉയരുന്നത് കണ്ടു കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. മുന്‍ഭാഗത്താണ് തീ ഉയര്‍ന്നത്.
ചങ്ങനാശേരി ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ അനൂപ് രവീന്ദ്രന്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ഗണേഷ് കുമാര്‍, മുഹമ്മദ് സാലിഹ്, ബെന്നി, അതുല്‍ദേവ്, അഭിലാഷ് ശേഖര്‍, പ്രവീണ്‍, സിബിച്ചന് എന്നിവര്‍ നേതൃത്വം നല്കി.