ഇന്‍ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി
1533656
Sunday, March 16, 2025 11:50 PM IST
പാറത്തോട്: ഇന്‍ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയിലിനെ സന്ദര്‍ശിച്ചു.
വൈവിധ്യമാര്‍ന്ന കൃഷികളെക്കുറിച്ചുള്ള പഠനം, സമ്മിശ്ര കൃഷിയുടെ സാധ്യത, തേയില, ഏലം, കുരുമുളക്, കാപ്പി കൃഷിയിടങ്ങളുടെ സന്ദര്‍ശനം, അനുബന്ധകൃഷികളായ കന്നുകാലിവളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി തുടങ്ങിയവയെക്കുറിച്ചുള്ള പഠനം, കേരള കര്‍ഷകരുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഗോവയില്‍ വിപണി കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗോവ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി. ഗോവയില്‍ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
ഇന്‍ഫാം കേന്ദ്ര ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗോവ സംസ്ഥാന ഭാരവാഹികളായ ആസ്റ്റണ്‍ ഫ്രാന്‍സി പരാദോ, നിദേഷ് എം. ബോര്‍ക്കര്‍, പ്ലാറ്റിനോ എഡ്വാര്‍ഡ് ദസില്‍വ, ഗോപി ഗോകുല്‍ദാസ് ഗൗണ്കര്, ലക്ഷദീപ് കെ. ഗവാസ്, ബാബല്‍ എസ്. പ്രിയോല്കര്, പ്രശാന്ത് കെ. ചാരി, വിശ്വജിത്ത് വി. ഗവാസ്, വിരേഷ് എം. ബോര്‍ക്കര്‍, ഛായ എ. നവേല്ക്കര്, മിലിന്ദ് എ. നവേല്ക്കര്, സിദ്ധി എസ്. മൊരാജ്കര്‍, സുദേഷ് കണ്ടോല്‍ക്കര്‍, ടിറ്റു വി. ഗോണ്‍സോ, തുഷാര്‍ എസ്. ഗവാസ് തുടങ്ങിയവര്‍ക്കൊപ്പം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ജോസഫ്, ദേശീയ കമ്മിറ്റിയംഗം നെല്‍വിന്‍ സി. ജോയ് എന്നിവരും പങ്കെടുത്തു.