കി​ട​ങ്ങൂ​ര്‍: എ​ല്‍​എ​ല്‍​എം ആ​ശു​പ​ത്രി​യി​ല്‍ പതിനാലുകാരിക്ക് നൂത​ന ചി​കി​ത്സ. കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി വ​യ​റു​വേ​ദ​ന​യെത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എത്തി. സ്‌​കാ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 15 സെ​ന്‍റി​മീ​റ്റ​ര്‍ വ​ലി​പ്പ​മു​ള്ള അ​ണ്ഡാ​ശയ നീ​ര്‍​ക്കെ​ട്ടു കണ്ടെത്തി. അ​ണ്ഡാ​ശ​യ നീ​ര്‍​ക്കെ​ട്ട് ഉ​ള്ളി​ല്‍ ചു​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും ക​ണ്ടെ​ത്തി. അ​ണ്ഡാ​ശ​യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് സി​സ്റ്റ് മാ​ത്രം കീ​ഹോള്‍ ശസ്ത്ര​ക്രി​യ മു​ഖേ​ന നീ​ക്കം ചെ​യ്തു. പൂ​ര്‍​ണ ആ​രോ​ഗ്യം വീണ്ടെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​നി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യ സി​സ്റ്റ​ര്‍ ഡോ. ​ശാ​ന്തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സീ​നി​യ​ര്‍ ഗൈ​ന​ക്കോ​ള​ജി​സ്റ്റും ലാ​പ്രോ​സ്‌​കോ​പി​ക് സ​ര്‍​ജ​നു​മാ​യ ഡോ. ​വൈ.​എ​സ്. സു​ശാ​ന്താ​ണ് ഓ​പ്പ​റേ​ഷ​ന്‍ ചെ​യ്ത​ത്. ചീ​ഫ് അ​ന​സ്ത​റ്റി​സ്റ്റ് ഡോ. ​ബി​നു ആ​ന്‍റ​ണി ജോ​സ​ഫ്, ന​ഴ്‌​സു​മാ​രാ​യ സ​ന്ധ്യ, ക​രോ​ള്‍ എ​ന്നി​വ​ര്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ പ​ങ്കെ​ടു​ത്തു.