അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു
1533269
Sunday, March 16, 2025 2:26 AM IST
മീനച്ചില്‍: വനിതാ ശിശുക്ഷേമ വകുപ്പ് ളാലം ഐസിഡിഎസ് പ്രോജക്ട് മീനച്ചില്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ അനുവദിച്ച അങ്കണവാടി കം ക്രഷിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പുന്നൂസ് പോള്‍ അധ്യക്ഷത വഹിച്ചു.
ബിജു ജേക്കബ്, ലിന്‍സി മാര്ട്ടിന്, സാജോ പൂവത്താനി, നളിനി ശ്രീധരന്, ബിന്ദു ശശികുമാര്‍, പൂവരണി സഹകരണബാങ്ക് പ്രസിഡന്റ് പ്രഫ. എം.എം. ഏബ്രഹാം, ജിനു മേരി ബെഞ്ചമിന്‍, മരിയ മാത്യു, പി.ബി. ഷീല, ശ്രീകല ഹരിദാസ്, ജീന്‍ മരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.