മരങ്ങാട്ടുപിള്ളി ടൗണ്‍ സൗന്ദര്യവത്കരണം
1533266
Sunday, March 16, 2025 2:26 AM IST
മരങ്ങാട്ടുപിള്ളി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണബാങ്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി, സ്നേഹധാര ഓട്ടോ ബ്രദേഴ്സ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ മരങ്ങാട്ടുപിള്ളി ടൗണ്‍ സൗന്ദര്യവത്കരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തോമസ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, ബോര്‍ഡ് മെംബര്‍മാര്‍, വ്യാപാരി വ്യവസായി ഭാരവാഹികള്‍, സ്നേഹധാര ഓട്ടോ ബ്രദേഴ്സ് സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂച്ചെടികളുടെ പരിപാലനം വ്യാപാരി വ്യവസായിയും സ്നേഹധാര സൊസൈറ്റിയും ചേര്‍ന്നു നടത്തും.