കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു
1533263
Sunday, March 16, 2025 2:26 AM IST
പൂഞ്ഞാർ: ലോഡുമായി പോയ ലോറിയിൽതട്ടി വീണ ഫോൺ കേബിൾ പിന്നാലെ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ച് ബസിന്റെ ചില്ലു തകർന്നു. ഇന്നലെ രാത്രി 7.30ഓടെ പനച്ചിപ്പാറ ബാങ്കിന് സമീപമാണ് അപകടം. കേബിൾ പൊട്ടിച്ച തടിലോറി നിർത്താതെ പോയി.
രണ്ടാഴ്ച മുൻപ് പനച്ചിപ്പാറ ആശുപത്രിക്ക് സമീപം തടിലോറി തട്ടി പൊട്ടിവീണ ഫോൺ കേബിൾ വീണ് പിന്നാലെ വന്ന ബൈക്ക് യാത്രക്കാരന് പരിക്കു പറ്റിയിരുന്നു. തടി കയറ്റിവരുന്ന ലോറികളിലെ ലോഡിന്റെ ഉയരം കൂട്ടുന്നതാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.