സ്കൂൾ വാർഷികാഘോഷം
1533253
Saturday, March 15, 2025 7:24 AM IST
പൂവം: ഗവൺമെന്റ് യുപി സ്കൂളിൽ വാർഷികാഘോഷവും അധ്യാപക-രക്ഷാകർതൃ സമ്മേളനവും -സദ്രസം 2കെ25 സംഘടിപ്പിച്ചു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനീഷ് പെരുമാൾ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം അനിജ ലാലൻ മുഖ്യ പ്രഭാഷണം നടത്തി. മാ ടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ ടീനാമോൾ റോബി കുട്ടികൾക്കുള്ള എൻഡോമെന്റും കാഷ് അവാർഡും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ജോമിനി എൻ. പോൾ, പി.കെ. ജോസഫ്, രഞ്ജിനി സജീവ്, അൽഫോൻസാ അന്ന ജോൺസൻ, വർഗീസ് ആന്റണി, ജയ പ്രഭ തുടങ്ങിയവർ പ്രസംഗിച്ചു.
ചങ്ങനാശേരി: നഗരത്തിലെ ഗവ. മുഹമ്മദന്‍ യുപി സ്കൂളിന്റെ 140-ാമത് വാര്‍ഷികവും പൂര്‍വവിദ്യാര്‍ഥി അധ്യാപക സംഗമവും നടന്നു. മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി ഫോറം പ്രസിഡന്റ് എ. കാസീം തോപ്പില്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ഉഷ മുഹമ്മദ് ഷാജി സ്കൂള്‍ കളിസ്ഥല നിര്‍മാണവും ഗായകന് കബീര്‍ അഹമ്മദ്ഖാന്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റീനി കെ.രാജന്, ടി.എസ്.നിസ്താര്‍ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. അബ്ദുല്‍ ഖാദര്‍, കെ.ഇ. മുഹമ്മദ് ബഷീര്‍, ടി.പി. അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.