അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
1533236
Saturday, March 15, 2025 7:13 AM IST
കോട്ടയം: അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് സിഎംഎസ് കോളജ് കാമ്പസ് തിയറ്ററില്‍ തുടക്കമായി. രാഷ്ട്രീയ വിശകലനങ്ങളോടെ സമൂഹത്തെ സമീപിച്ച ഉത്തരായനത്തോടെയാണ് അരവിന്ദന് ലോക സിനിമയുടെ അരങ്ങിലേക്ക് മലയാളത്തെ ചേര്‍ത്തു നിര്‍ത്തിയതെന്ന് അരവിന്ദം ഉദ്ഘാടനം ചെയ്തു സംവിധായകന് ബ്ലെസി പറഞ്ഞു.
തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജയകൃഷ്ണന്, തമ്പ് സെക്രട്ടറി അഡ്വ. അനില്‍ ഐക്കര, ട്രഷറര്‍ മനു മറ്റക്കര എന്നിവര്‍ പ്രസംഗിച്ചു.