പാഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
1533233
Saturday, March 15, 2025 7:05 AM IST
കോട്ടയം: കിഴിവ് കൊള്ള അവസാനിപ്പിക്കണമെന്നും കൊയ്തു വച്ചിരിക്കുന്ന നെല്ല് ഉടന്‍ സംഭരിക്കണമെന്നാവശ്യപ്പെട്ടു നെല്‍കര്‍ഷക സംരക്ഷണ സമിതി കോട്ടയം പാഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ചിന് സമിതി രക്ഷാധികാരി വി.ജെ. ലാലി, സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ്, വൈസ് പ്രസിഡന്റുമാരായ ലാലിച്ചന്‍ പള്ളിവാതുക്കൽ, വേലായുധന് നായര്‍, സെക്രട്ടറി മാത്യൂസ് കോട്ടയം, പി.കെ. സത്യേന്ദ്രന്‍, പാടശേഖര സമിതി കണ്‍വീനര്‍ സുനു പി. ജോര്‍ജ്, സെക്രട്ടറി ചാക്കോ ഔസേപ്പ് എന്നിവര്‍ നേതൃത്വം നല്കി.
നെൽകർഷകരെ ചൂഷണം ചെയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന്
കോട്ടയം: ബ്രോക്കർമാരും മില്ലുകാരും പാഡി ഓഫീസർമാരും ചേർന്നു നെൽകർഷകരെ ചൂഷണം ചെയ്യുകയാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കേരള കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും സംയുക്ത ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ. ബാലു ജി. വെള്ളിക്കര, കെ.പി. അൻസാരി, ലൗജിൻ മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.