മാലിന്യം തള്ളൽ വ്യാപകമായി
1599940
Wednesday, October 15, 2025 7:01 AM IST
അകലക്കുന്നം: പഞ്ചായത്തിലെ മൂഴൂർ ഭാഗത്തു മാലിന്യനിക്ഷേപം വ്യാപകമായി. ഇവിടെ തള്ളുന്ന മാലിന്യം തെരുവുനായ്ക്കൾ വലിച്ചു സമീപത്തെ പൊയ്കത്തോട്ടിൽ ഇടുന്നത് മൂലം തോട്ടിലെ ജലവും മലിനപ്പെടുന്നു.
പ്രദേശത്തെ ജനങ്ങൾ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും തോടിനെയാണ് ആശ്രയിക്കുന്നത്. മാലിന്യ തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശത്തു സിസിടിവി കാമറ സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.