പൊതുസ്ഥലം സൗന്ദര്യവത്കരിക്കാന്‍ കുട്ടികളും
1532991
Saturday, March 15, 2025 12:02 AM IST
മുത്തോലി: പുലിയന്നൂര്‍ ഗവണ്മെന്റ് ന്യൂ എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ തെക്കുംമുറി ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പരിസരം സൗന്ദര്യവത്കരിക്കുന്നു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍ കുട്ടികള്‍ക്കൊപ്പം പൂച്ചെടികള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം കാമ്പയിന്റെ ഭാഗമായാണ് കുട്ടികൾ പദ്ധതിയുമായി രംഗത്തുവന്നത്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രാജന് മുണ്ടമറ്റം, വാര്‍ഡ് മെംബര്‍ ആര്യ സബിന്‍ ചീരാന്‍കുഴി, പിടിഎ പ്രസിഡന്റ് ദീപു മാത്യു പുതിയവീട്ടില്‍, ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.