പ്രതിഷേധ മാർച്ച് നടത്തി
1590608
Wednesday, September 10, 2025 11:36 PM IST
മുക്കൂട്ടുതറ: കോൺഗ്രസ് പ്രവർത്തകർ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനമായി മാർച്ചും തുടർന്നു യോഗവും നടത്തി. കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നടന്ന പോലീസ് മർദന സംഭവങ്ങളിൽ പ്രതിഷേധമറിയിച്ച് സംസ്ഥാന വ്യാപകമായി കെപിസിസി ആഹ്വാനപ്രകാരം പോലീസ് സ്റ്റേഷനുകളിലേക്ക് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മാർച്ചും യോഗവും നടന്നത്.
കെപിസിസി നിർവാഹകസമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ സതീഷ് പണിക്കർ, ടി.കെ. ജയിംസ്, പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി, ടി.കെ. രാജൻ, അനീഷ് കുന്നപ്പുഴ, ബാലഗോപാലൻ, പി.എച്ച്. നഹാസ്, സാം രാജ് എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം ഈസ്റ്റ്: പോലീസ് തേർവാഴ്ചയ്ക്കെതിരേ കൊക്കയാർ, പെരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുവന്താനം പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ സദസ് എഐസിസി അംഗം റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ പോലീസിനെ കയറൂരി വിടുന്നത് തകർന്നുപോകുന്ന സിപിഎമ്മിനെ രക്ഷിക്കാൻ വേണ്ടിയെന്ന് റോയ് കെ. പൗലോസ് പറഞ്ഞു.
പരാതിക്കാരനെ പ്രതിയാക്കി ജയിലിലടയ്ക്കുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിക്കുന്നത്. തെറ്റു ചെയ്യുന്ന സിപിഎം പ്രവർത്തകർക്ക് നീതിയുണ്ടാക്കലാണ് പോലീസിന്റെ പണി. ക്രിമിനലുകൾ പോലീസിന്റെ തലപ്പത്തിരുന്നാൽ നാട്ടിൽ ക്രിമിനൽ വിളയാട്ടമാണ് നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊക്കയാർ മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി അധ്യക്ഷത വഹിച്ചു. പെരുവന്താനം മണ്ഡലം പ്രസിഡന്റ് സിനോജ് ജേക്കബ്, നേതാക്കളായ ഷാജഹാൻ മഠത്തിൽ, സണ്ണി തട്ടുങ്കൽ, കെ.കെ. ജനാർദനൻ, ടോണി തോമസ്, വി.സി. ജോസഫ്, ടി.എൻ. മധുസൂദനൻ, സി.ടി. മാത്യു, നൗഷാദ് വെംബ്ലി, ജോൺ പി. തോമസ്, സ്വർണലത അപ്പുക്കുട്ടൻ, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, സ്റ്റാൻലി സണ്ണി, കെ.എൻ. രാമദാസ്, ബെന്നി സെബാസ്റ്റ്യൻ, ശരത് ഒറ്റപ്ലാക്കൽ, ഫ്രാൻസിസ് തോമസ് എന്നിവർ പ്രസംഗിച്ചു.