കൊലപാതകശ്രമം: പ്രതി അറസ്റ്റില്‍
1590741
Thursday, September 11, 2025 6:12 AM IST
ചിങ്ങവനം: കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെത്തുടര്‍ന്ന് യുവാവിനെ ക്രൂരമായി ആക്രമിച്ചയാളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളിക്കുന്നേല്‍ ജോഷി ജോണ്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പ്രതി കുറിച്ചി എസ് പുരം സ്വദേശിയെ വരത്തന് എന്നു വിളിച്ചു കളിയാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. ചിങ്ങവനം റെയില്‍വേ മേല്‍പാലത്തിനു സമീപം വൈകിട്ട് 6.30ന് റോഡില്‍വച്ചാണ് കേസിനാസ്പദമായ സംഭവം.
പ്രതി ചീത്തവിളിക്കുകയും കല്ലുകൊണ്ട് തലയുടെ പല ഭാഗങ്ങളിലും ഇടിച്ചു പരിക്കേല്പിച്ചതിനെത്തുടര്ന്ന് യുവാവ് താഴെ വീഴുകയും ചെയ്തു. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് നെഞ്ചിലും പള്ളയിലും കവിളിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.