സെന്റ് ആന്‍സ് സ്കൂളിനു മുമ്പില്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണം
1590738
Thursday, September 11, 2025 6:12 AM IST
ചങ്ങനാശേരി: മഴക്കാലത്ത് ചങ്ങനാശേരി സെന്റ് ആന്‍സ് സ്കൂളിനുമുമ്പില്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കന്‍ നടപടി വേണമെന്ന ആവശ്യമുയരുന്നു.
സ്കൂളിലേക്കു വരികയും പോകുകയും ചെയ്യുന്ന കുട്ടികളും അധ്യാപകും മാതാപിതാക്കളും ചെളിവെള്ളത്തില്‍ ചവിട്ടി നടക്കേണ്ട അവസ്ഥയാണ്. ഈ ഭാഗത്തെ ഓട നിറഞ്ഞ ഒഴുക്കില്ലാത്തതാണ് പ്രശ്നത്തിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച വിഷയം അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനൊപ്പം വാഴൂര്‍ റോഡില്‍ റെയില്‍വേ സ്റ്റേഷന് മുതല്‍ പാറേല്‍ പള്ളി വരെയുള്ള ഭാഗത്ത് പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.