പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും
1590733
Thursday, September 11, 2025 6:11 AM IST
കല്ലറ: ബിജെപി കല്ലറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒമ്പതാം വാര്‍ഡിലെ കുരിശുപള്ളി-ചുങ്കം റോഡും, ചുങ്കം പാലവും അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ടു കല്ലറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ സെക്രട്ടറി പി.സി. ബിനീഷ് കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ. അനിരുദ്ധന് അധ്യക്ഷത വഹിച്ചു. അരവിന്ദ് ശങ്കര്‍, രമേശ് കാവിമറ്റം, കെ.കെ. മണിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.