ചങ്ങനാശേരിയില്‍ ക്രിക്കറ്റ് ക്ലബ് പ്രീമിയര്‍ ലീഗ് നാളെ മുതല്‍
1590737
Thursday, September 11, 2025 6:12 AM IST
ചങ്ങനാശേരി: ടൗണ്‍ സിസി ക്രിക്കറ്റ് ക്ലബ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നാളെ മുതല്‍ 14 വരെ പുതൂര്‍പള്ളി മൈതാനത്ത് നടക്കും. വിവിധ ജില്ലകളില്‍നിന്ന് 16 ടീമുകളിലായി 192 പേര് മത്സരത്തിന്റെ ഭാഗമാകും. വിജയികളാകുന്ന ടീമിന് ഒരുലക്ഷം രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് 50,000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 25,000 രൂപയും സമ്മാനമായി നല്‍കും. നാളെ രാത്രി ഏഴിന് കൊടിക്കുന്നില്‍ സുരേഷ് എംപി ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. തോംസണ്‍, പുതൂര്‍ പള്ളി മുസ്ലിം ജമാ -അത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഹമീദ് എന്നിവര്‍ പ്രസംഗിക്കും.
വിജയികളാകുന്ന ടീമിന് സമാപന ദിവസമായ 14ന് ജോബ് മൈക്കിള്‍ എംഎല്‍എ സമ്മാനദാന നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് മുഖ്യാതിഥിയാകും. കഴിഞ്ഞ ഏറെ വര്‍ഷക്കാലമായി ചങ്ങനാശേരി ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ടൗണ്‍ ക്രിക്കറ്റ് ക്ലബ്.