പു​​ളി​​ങ്കു​​ന്ന്: കാ​​യ​​ല്‍​പ്പു​​റ​​ത്ത് കൂ​​ട്ടി​​ല്‍​ ക​​യ​​റി നാ​​ല് ആ​​ടു​​ക​​ളെ തെ​​രു​​വുനാ​​യ്ക്ക​​ള്‍ ക​​ടി​​ച്ചു​​കീ​​റി​​ക്കൊ​​ന്നു. ഒ​​റ്റ​​പ്പു​​ര​​യ്ക്ക​​ല്‍ വി​​ന്‍​സ​​പ്പ​​ന്‍-​ജോ​​ളി​​മ്മ ദ​​മ്പ​​തി​​ക​​ള്‍ വ​​ള​​ര്‍​ത്തി​​യ ര​​ണ്ട് ത​​ള്ള​​യാ​​ടു​​ക​​ളെ​​യും ര​​ണ്ട് കു​​ട്ടി​​ക​​ളെ​​യു​​മാ​​ണ് നാ​​യ്ക്ക​​ള്‍ കൊ​​ന്ന​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ മൂ​​ന്ന​​ര​​യ്ക്കാ​​ണ് സം​​ഭ​​വം. സം​​ഘ​​മാ​​യെ​​ത്തി​​യ നാ​​യ​​ക്കൂ​​ട്ടം ആ​​ടു​​ക​​ളെ ക​​ടി​​ച്ചുകീ​​റി. ആ​​ടി​​ന്‍റെ ക​​ര​​ച്ചി​​ല്‍ കേ​​ട്ട് വീ​​ട്ടു​​കാ​​ര്‍ പു​​റ​​ത്തി​​റ​​ങ്ങി ബ​​ഹ​​ളം വ​​ച്ച​​പ്പോ​​ള്‍ നാ​​യ​​ക്കൂ​​ട്ടം ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ടു.

നി​​ര്‍​ധ​​ന കു​​ടും​​ബ​​ത്തി​ന്‍റെ വ​​രു​​മാ​​ന മാ​​ര്‍​ഗ​​മാ​​ണ് നാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ നി​ല​ച്ച​ത്. നാ​​ല്‍​പ​​തി​​നാ​​യി​​ര​​ത്തോ​​ളം രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് സം​​ഭ​​വി​​ച്ച​​ത്.

ജോ​​ളി​​മ്മ പു​​ളി​​ങ്കു​​ന്ന് മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ല്‍ പ​​രാ​​തി ന​​ല്‍​കി. മൃ​​ഗ​​ഡോ​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആടുക​​ളെ പോ​​സ്റ്റ്​​മോ​ര്‍​ട്ടം​ ന​​ട​​ത്തി മ​​റ​​വു​​ചെ​​യ്തു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​വും ഇ​​തേ സ​​മ​​യ​​ത്ത് ര​​ണ്ട് ആ​​ടു​​ക​​ളെ നാ​​യ​​ക്കൂ​ട്ടം ക​​ടി​​ച്ചു കൊ​​ന്നി​​രു​​ന്നു.

ര​​ണ്ടു കൊ​​ല്ലം മു​​മ്പ് ഇ​​വ​​രു​​ടെ ഒ​​മ്പ​​ത് ആ​​ടു​​ക​​ള്‍ പ​​നി ബാ​​ധി​​ച്ച് ച​​ത്തി​​രു​​ന്നു. ഇ​​തു​​വ​​രെ മൃ​​ഗ​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​ല്‍നി​​ന്ന് ഒ​​രു സ​​ഹാ​​യ​​വും ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ജോ​​ളി​​മ്മ പ​​റ​​ഞ്ഞു.