നായർ മഹാസമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയാകുന്നു
1590730
Thursday, September 11, 2025 6:11 AM IST
വൈക്കം: വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ 13ന് വൈക്കത്ത് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരാവാഹികൾ അറിയിച്ചു.
ഒരു വർഷമായി നടത്തിവരുന്ന മന്നം നവോഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചു നടത്തുന്ന മഹാസമ്മേളനത്തിൽ വൈക്കം യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളിൽനിന്ന് 25,000 കരയോഗ അംഗങ്ങൾ പങ്കെടുക്കും.
മേഖലകളിൽനിന്നു വരുന്ന അംഗങ്ങൾ വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോംപ്ലക്സിൽ സംഗമിക്കുന്നതോടെ ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വിവിധ വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കലാരൂപങ്ങൾ തുടങ്ങിയവഘോഷയാത്രക്ക് മിഴിവേകും. വലിയകവല, വടക്കേനട, പടിഞ്ഞാറെ നട, കച്ചേരിക്കവല, ബോട്ട് ജട്ടി വഴി ബീച്ച് മൈതാനിയിൽ ഘോഷയാത്ര സമാപിക്കും.
സമാപന യോഗം എൻഎസ്എസ് പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് അധ്യക്ഷത വഹിക്കും. എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗം ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, രജിസ്ട്രാർ വി.വി. ശശിധരൻ നായർ, കോട്ടയം യൂണിയൻ പ്രസിഡന്റ് ബി. ഗോപകുമാർ, കൊച്ചി യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണികൃഷ്ണൻ, മീനച്ചിൽ യൂണിയൻ ചെയർമാൻ മനോജ് ബി. നായർ, ഹൈറേഞ്ച് താലൂക്ക് യൂണിയൻ ചെയർമാൻ കെ.എസ്. അനിൽകുമാർ, വൈക്കം വനിതാ യൂണിയൻ പ്രസിഡന്റ് കെ. ജയലക്ഷമി, വൈക്കം യുണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ , സെക്രട്ടറി അഖിൽ ആർ. നായർ എന്നിവർ പ്രസംഗിക്കും.
യൂണിയന്റെ വെബ് സൈറ്റിന്റെ ഉദ്ഘാടനവും സുവനീറിന്റെ പ്രകാശനവും നടത്തും. സമ്മേളനം നടക്കുന്ന ബീച്ച് മൈതാനിയിൽ 5000 പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ ക്രമികരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടന്ന് യൂണിയൻ ഭാരാവാഹികളായ പി.ജി.എം. നായർ കാരിക്കോട്, പി. വേണുഗോപാൽ, അഖിൽ ആർ. നായർ, പി.എൻ. രാധാകൃഷ്ണൻ, എസ്. ജയപ്രകാശ്, ബി. അനിൽ കുമാർ ആര്യപ്പള്ളി ൽ, എൻ. മധു, പി.എസ്. വേണുഗോപാൽ, എസ്. മുരുകേശ്, കെ. അജിത്, സിന്ധു മധുസൂദനൻ, ശ്രീനിവാസ് കോയ്ത്താനം എന്നിവർ അറിയിച്ചു.