അരുവിത്തുറ സെന്റ് ജോർജ് കോളജിൽ വനിതാ സംരംഭകത്വ സെമിനാറും ഷീ വോട്ട് കാമ്പയിനും
1532936
Friday, March 14, 2025 3:48 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സംരംഭക സെമിനാറും കോളജിലെ ഇലക്ഷൻ ലിറ്ററസി സെല്ലിന്റെ ആഭിമുഖ്യത്തിൽ ഷീ വോട്ട് കാമ്പയിനും സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ പ്രമുഖ വനിത സംരംഭകയും പ്രഭാഷകയുമായ ശ്രുതി കൃഷ്ണ ക്ലാസ് നയിച്ചു.
കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി തുടങ്ങിയവർ സംസാരിച്ചു.
കോളജിലെ ഇലക്ഷൻ ലിറ്ററസി സെല്ലിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ പ്രക്രിയയിൽ വനിതകളുടെ പങ്ക് ഉറപ്പിക്കുന്നതിനായി ഷീ വോട്ട് കാമ്പയിൻ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ഉഴവൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും ഇലക്ഷൻ കമ്മീഷൻ മാസ്റ്റർ ട്രെയിനറുമായ ജോഷി ജോസഫ് ക്ലാസ് നയിച്ചു. ഇലക്ഷൻ കൺവീനർ ഡോ. ഡെന്നി തോമസ് കാമ്പയിനിൽ സംസാരിച്ചു.