നഗര സൗന്ദര്യവത്കരണം: ആലോചനായോഗം ചേർന്നു
1532928
Friday, March 14, 2025 7:20 AM IST
വൈക്കം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നടത്തുന്ന നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് വൈക്കത്ത് ആലോചനായോഗം ചേർന്നു. നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പദ്ധതി വിശദീകരിച്ചു.
ക്ഷേത്രനഗരി കൂടിയായ വൈക്കത്തെ പ്രധാന പാതകൾ, നഗരസഭയും പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ, റൗണ്ടാനകൾ, കനാലുകൾ എന്നിവ ആദ്യ ഘട്ടത്തിൽ സൗന്ദര്യവത്കരിക്കും.