വെച്ചൂർ കൊടുതുരുത്ത്-നാണുപറമ്പ് തോട് ആഴംകൂട്ടൽ തുടങ്ങി
1532924
Friday, March 14, 2025 7:08 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ കൊടുതുരുത്ത് - നാണുപറമ്പ് തോട്ടിൽ ആഴംകൂട്ടി പുല്ലും ചെളിയും നീക്കി നീരൊഴുക്കു സാധ്യമമാക്കുന്നതിന് തോടിന്റെ ആഴംകൂട്ടൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാടശേഖരങ്ങളിൽ ശുദ്ധജലമെത്തിക്കുന്ന പ്രധാന തോടാണ് കൊടുതുരുത്ത് -നാണു പറമ്പ് തോട്.
കെ വി കനാലിൽ തുടങ്ങി വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന കൊടുതുരുത്ത് - നാണുപറമ്പ് തോട് മാലിന്യം നീക്കി ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്ന് കർഷകരും നാട്ടുകാരും ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. തോട് ശുചീകരിക്കലിന്റെ പ്രവർത്തനോദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു.