ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി
1532678
Thursday, March 13, 2025 11:39 PM IST
മുണ്ടക്കയം ഈസ്റ്റ്: ലോക വൃക്ക ദിനത്തോടാനുബന്ധിച്ച് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയി ലെ ഡയാലിസിസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ നടത്തി.
മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എം. മാത്യു ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. സോജി കന്നാലിൽ അധ്യക്ഷത വഹിച്ചു. നെഫ്രോളജി വിഭാഗം ഡോ.ആർ. രാമകൃഷ്ണൻ ബോധവത്കരണ ക്ലാസുകൾ നയിച്ചു.
2020-ൽ മൂന്ന് ഡയാലിസിസ് യൂണിറ്റുകളും പത്തിൽ താഴെ രോഗികളുമായി ആരംഭിച്ച ഡയാലിസിസ് വിഭാഗത്തിന്റെ പ്രവർത്തനം കുറഞ്ഞനാളുകൾകൊണ്ട് മികച്ച വളർച്ച കൈവരിച്ചു. ഇപ്പോൾ 11 ഡയാലിസിസ് മെഷീനുകളുടെ സഹായത്തോടെ 64 രോഗികൾക്ക് സ്ഥിരമായി ചികിത്സ നൽകുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നൽകുന്നുണ്ട്. കൂടാതെ ഡയാലിസിസ് സെന്ററിലെ രോഗികൾക്ക് മാനസികാശ്വാസം നൽകുന്നതിന് കൗൺസിലിംഗ് സെക്ഷനുകളും നൽകിവരുന്നു.
വൃക്കരോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ ബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എംഎംടി ആശുപത്രി വിവിധ ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.