സ്കൂള്‍തല മികവ് പ്രദര്‍ശനം
1515387
Tuesday, February 18, 2025 4:49 AM IST
കല്ലറ: പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി നടപ്പാക്കുന്ന (ഇഎല്‍ഇപി) പദ്ധതിയുടെ ഭാഗമായ പെരുന്തുരുത്ത് എസ്കെവിജി യുപി സ്കൂളിലെ കുട്ടികളുടെ സ്കൂള്‍തല മികവ് പ്രദര്‍ശനവും കലാപരിപാടികളും നടന്നു.
പരിപാടികളുടെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. കുറവിലങ്ങാട് ഉപജില്ലയില്‍ ഇത്തവണ പദ്ധതി നടപ്പാക്കിയിരിക്കുന്നത് ഈ സ്കൂളിലാണ്. കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു.