കാണക്കാരി സഹകരണബാങ്ക്: മുഴുവൻ സീറ്റും എൽഡിഎഫിന്
1515184
Monday, February 17, 2025 11:53 PM IST
വെമ്പള്ളി: കാണക്കാരി സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം. 13 അംഗ ഭരണസമിതിയിൽ രണ്ട് സീറ്റുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു.
ജനറൽ വിഭാഗത്തിൽ ബേബി ജോസഫ് നെല്ലിത്താനത്തുകാല, ജോമോൻ സ്കറിയ കിഴക്കേചെരുവിൽ, ടൈറ്റസ് ഏബ്രഹാം മാളോല, ഇ.ടി. തോമസ് ഇടച്ചേരിൽ, വിജേഷ് ഗോപി വരകുകാലായിൽ, സി.സി. സുനിൽകുമാർ ചെമ്പിളായിൽ, പി.ടി. സോമശേഖരൻ പറയിൽ, വനിതാ സംവരണ വിഭാഗത്തിൽ ബിൻസി സിറിയക് എളൂക്കുന്നത്ത്, ലൗലിമോൾ വർഗീസ് ആരംപള്ളിൽ, പട്ടികജാതി-പട്ടിക വർഗവിഭാഗത്തിൽ എം.കെ. രാജേഷ് മനയ്ക്കൽ വടക്കതിൽ, നിക്ഷേപവിഭാഗത്തിൽ ബേബി ജോസഫ് പാറേപറമ്പിൽ എന്നിവർ വിജയിച്ചു. യുവജന വിഭാഗത്തിൽ പി.ജി. കിരൺ പുള്ളുവേലിൽ, ശ്രീജ ഷിബു ചാണകപ്പാറയിൽ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റായി ബേബി ജോസഫ് നെല്ലിത്താനത്തുകാലായിലിനെ തെരഞ്ഞെടുത്തു.