വനിതാ സമ്മേളനം നടത്തി
1515127
Monday, February 17, 2025 6:46 AM IST
കടുത്തുരുത്തി: വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന് നടപ്പാക്കി വരുന്ന ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന മന്നം നവോത്ഥാന സൂര്യന് എന്ന പരിപാടിയുടെ ഭാഗമായി സ്ത്രീ ശക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് കല്ലറ പഞ്ചായത്ത് മേഖലാ വനിതാ സമ്മേളനം നടത്തി. താലൂക്ക് യൂണിയന് ചെയര്മാന് പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
ആചാര്യ ഫോട്ടോ വിതരണം താലൂക്ക് യൂണിയന് സെക്രട്ടറി അഖില്‍ ആര്. നായര്‍ നിര്‍വഹിച്ചു. പി.എസ്. വേണുഗോപാല്‍, മീര മോഹന്‍ദാസ്, ഇന്ദിര മുരളീധരന്, കെ.പി. രഘുനാഥ്, വാസന്തി വിജയന് എന്നിവര്‍ പ്രസംഗിച്ചു.
ദൂരദര്ശന് ന്യൂസ് അവതാരിക എം.സി. മഞ്ജുള, സി.പി. നാരായണന് നായര്‍, കെ.ജെ. ഗീത, എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സിനി കൃഷ്ണകുമാര്‍, പി. ദിനേശ് ബാബു, സി.എ. അനുമോള്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകളെടുത്തു.