സർക്കാർ അതിഥിമന്ദിര അങ്കണത്തിൽ മാതൃകാ പച്ചക്കറി കൃഷിത്തോട്ടം തുടങ്ങി
1515126
Monday, February 17, 2025 6:46 AM IST
വൈക്കം: മാതൃകാ കൃഷിത്തോട്ടം വൈക്കം കായലോരത്തെ പിഡബ്ല്യുഡി സർക്കാർ അതിഥി മന്ദിര അങ്കണത്തിൽ തുടക്കമായി. സി.കെ. ആശ എംഎൽഎ പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു. കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ് പദ്ധതി വിശദീകരിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭാ കൗൺസലർ സിന്ധു സജീവൻ, ബിന്ദു ഷാജി, പി.ഡി. ബിജിമോൾ, കവിത രാജേഷ്, രാജശ്രീ, രാജശേഖരൻ, അശോകൻ വെള്ളവേലി, ഏബ്രഹാം പഴയകടവൻ തുടങ്ങിയവർ പ്രസംഗിച്ചു.