കെഇ കോളജിൽ കവിതാ ശില്പശാലയും സെമിനാറും നടത്തി
1515114
Monday, February 17, 2025 6:30 AM IST
മാന്നാനം: കെഇ കോളജിൽ ബിരുദാനന്തര ബിരുദ ഇംഗ്ലീഷ് പഠന വിഭാഗത്തന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തവും സാഹിത്യവും എന്ന വിഷയത്തിൽ ദേശീയ സെമിനാറും അന്തർദേശീയ കവിതാ ശില്പശാലയും നടത്തി. മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ പ്രഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ഐസൻ വി. വഞ്ചിപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം സിഎംഎസ് കോളജ് അധ്യാപിക ഡോ. അലീന മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. കെഇ കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സേവ്യർ സി.എസ്. ചീരന്തറ, ബർസാർ റവ.ഡോ. ബിജു തോമസ് തെക്കേക്കുറ്റ്, റവ. ഡോ. ജോബി ജോസഫ് മുകളേൽ, സെൽഫ് ഫിനാൻസിംഗ് കോഴ്സുകളുടെ കോ-ഓർഡിനേറ്റർ പ്രഫ. ജോണി തോമസ്, ഡോ. രാജു വള്ളിക്കുന്നം, പ്രഫ. എലിസബത്ത് ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ട സെമിനാറിൽ ഡോ. കെ.സി. ജോർജ്, ഡോ. നീതു വർഗീസ് എന്നിവർ മോഡറേറ്ററായിരുന്നു.
ഇംഗ്ലീഷ് കവിതാശില്പശാലയ്ക്ക് സമർസലി (ബ്രിട്ടൻ), പ്രഫ. രഘുനാഥ് കുഞ്ചീരത്ത്, എംജി യൂണിവേഴ്സിറ്റി അസി. രജിസ്ട്രാർ ആനി ജോർജ്, പ്രഫ. വില്യംസ് സഖറിയാസ്, ആൻ റോസ് തോമസ്, ഫ്ലോറിന ജുവൽസ്, ശ്രീലക്ഷ്മി, ഡോ. രാജു വള്ളിക്കുന്നം എന്നിവർ നേതൃത്വം നൽകി.