വികസനപദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു
1514804
Sunday, February 16, 2025 11:53 PM IST
കുറവിലങ്ങാട്: പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കു തുടക്കം. പദ്ധതികളുടെ ഉദ്ഘാടനം പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, പഞ്ചായത്ത് അംഗങ്ങളായ ബേബി തൊണ്ടാംകുഴി, വിനു കുര്യൻ, ബിജു ജോസഫ്, എം.എം. ജോസഫ്, ജോയിസ് അലക്സ്, ക്ഷീരസംഘം പ്രസിഡന്റുമാരായ ടോമി ജോൺ, എൻ.ജെ. ബേബി, ബൈജു പൊയ്യാനിയിൽ, ആൽബിൻ തോമസ് എന്നിവർ പ്രസംഗിച്ചു. മാഞ്ഞൂർ ക്ഷീരവികസന ഓഫീസർ ബി. സിബിമോൻ പദ്ധതി വിശദീകരണം നടത്തി.