സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ നിയമസഹായവേദി ഉദ്ഘാടനം ചെയ്തു
1513812
Thursday, February 13, 2025 10:33 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ ആരംഭിക്കുന്ന നിയമ സഹായവേദി ജില്ലാ ജഡ്ജിയും കെല്‍സ മെംബര്‍ സെക്രട്ടറിയുമായ ഡോ. സി.എസ്. മോഹിത് ഉദ്ഘാടനം ചെയ്തു. നിയമസഹായം ആവശ്യമുള്ള സാധാരണക്കാരിലേക്കു നിയമ സഹായവേദിയുടെ പ്രവര്‍ത്തനങ്ങള്‍ എത്തേണ്ട ആവശ്യകതയെക്കുറിച്ച് ഡോ. മോഹിത് പ്രസംഗിച്ചു.
മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിഎല്‍എസ്എ സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ ജി. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണവും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സജു ജെ. സെബാസ്റ്റ്യന്‍ പ്രത്യേക പ്രഭാഷണവും നടത്തി.
പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജോളി ജയിംസ്, പ്രിന്‍സിപ്പല്‍ ഡോ. ഗിരിശങ്കര്‍, സിസ്റ്റർ ലിറ്റിമോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.