അ​രു​വി​ത്തു​റ: കോ​ട്ട​യം ജി​ല്ല എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും നാ​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സും അ​രു​വി​ത്തു​റ കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ​മേ​ള ‘പ്ര​യു​ക്തി 2025' കോ​ള​ജി​ൽ ന​ട​ന്നു.

30 ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്ത മേ​ള തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ വ​ലി​യ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പൂ​ഞ്ഞാ​ർ എം​എ​ൽ​എ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​ള​യി​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യം സ​ബ് റീ​ജി​യ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ഡി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ ലീ​ന ജെ​യിം​സ്, കോ​ള​ജ് ബ​ർ​സ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, പാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ദീ​പ, കോ​ള​ജ് പ്ലേ​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ ബി​നോ​യ് സി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.