കെഎസ്ആര്‍ടിസി സ്റ്റേഷനിലെ കക്കൂസ് ടാങ്ക് പൊട്ടി റോഡിലേക്കൊഴുകുന്നു
1508390
Saturday, January 25, 2025 7:01 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി സ്റ്റേഷനിലെ കക്കൂസ് ടാങ്ക് പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്നു. സമീപത്തെ വ്യാപാരികളും കാല്‍നടയാത്രക്കാരും സാംക്രമികരോഗ ഭീഷണിയില്‍. സ്റ്റേഷന്റെ പിന്‍ഭാഗത്തെ കല്ക്കെട്ടിനടിയിലൂടെയാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. ആളുകളുടെ പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി നഗരസഭാധികൃതര്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നോട്ടീസ് നല്കി.
മലിനജലം റോഡിലേക്ക് ഒഴുകുന്നത് കാലങ്ങളായുള്ള പ്രതിസന്ധിയാണ്. ജനങ്ങള്‍ പരാതി ഉന്നയിക്കുമ്പോള്‍ അധികൃതര്‍ താത്കാലികമായ പരിഹാരം മാത്രം ഉണ്ടാക്കുകയാണ് പതിവ്. കഴിഞ്ഞദിവസം മുതലാണ് വീണ്ടും മലിനജലം റോഡിലേക്കൊഴുകി തുടങ്ങിയത്.
നഗരസഭാ ആരോഗ്യവിഭാഗം റോഡില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറിയിട്ടുണ്ട്. വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.