വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ദേശപ്രദക്ഷിണം നാളെ
1508377
Saturday, January 25, 2025 6:51 AM IST
കടുത്തുരുത്തി: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടുനുബന്ധിച്ചു സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകയില്‍ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള ദേശപ്രദക്ഷിണം നാളെ നടക്കും.
തിരുനാള്‍ ദിനത്തില്‍ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, 9.15 ന് സപ്രാ, 9.30 ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് വിശുദ്ധ സെബസ്ത്യാനോസിന്റെ ദേശപ്രദക്ഷിണം ആരംഭിക്കും. നാലാം വര്‍ഷമാണ് ഇടവകയില്‍ വിശുദ്ധന്റെ തിരുനാളിനോടുനുബന്ധിച്ചു ദേശപ്രദക്ഷിണം നടക്കുന്നത്. ഒരുകാലത്ത് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ നാട്ടിലുണ്ടാകുമ്പോള്‍ വിശ്വാസികള്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ മാധ്യസ്ഥ്യം തേടിയാണ് ഇവയില്‍ നിന്നും രക്ഷ നേടിയിരുന്നത്.
ഇടവകയെയും നാടിനെയും രോഗങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ആണ്ടുതോറും പുണ്യാളന്റെ തിരുസ്വരൂപവുമായി നടക്കുന്ന ദേശപ്രദക്ഷിണം തുണയാകുന്നതായി നാനാജാതി മതസ്ഥരായവര്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. പള്ളിയില്‍ നിന്നും വിശുദ്ധന്റെ തിരുസ്വരൂപം രണ്ട് വാഹനങ്ങളിലായി ഇടവകയുടെ രണ്ട് ദിക്കുകളിലേക്കായി യാത്ര തിരിക്കും. ഓരോ പ്രദക്ഷിണത്തിനൊപ്പവും ഇടവക വൈദികരുമുണ്ടാവും.
പള്ളിയിലെ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ അടിസ്ഥാനമാക്കി പ്രത്യേകം ഒരുക്കിയിരിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ പ്രദക്ഷിണത്തിന് സ്വീകരണം നല്‍കും. ഇവിടെ പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. കൂടാതെ വെള്ളാശ്ശേരിയിലെയും കെ എസ് പുരത്തെയും കുരിശുപള്ളികളിലും പ്രദക്ഷിണത്തിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ഇവിടെ ലദീഞ്ഞും ഉണ്ടായിരിക്കും. വിവിധ കേന്ദ്രങ്ങളില സ്വീകരണങ്ങള്‍ക്കു ശേഷം 9.45 ഓടെ ദേശപ്രദക്ഷിണങ്ങള് പള്ളിയില്‍ മടങ്ങിയെത്തും.
ഒന്നാമത്തെ വാഹനം പള്ളിയില്‍ നിന്നാരംഭിച്ചു കാട്ടുപുതുശേരി റോഡ്, കല്ലുമട, മൈലംവേലി ഭാഗം, കുരിശുപള്ളി, പോപ്പി ജംഗ്ഷന്, ആപ്പാഞ്ചിറ, ചിറപ്പുറം ജംഗ്ഷന്, ബ്ലോക്ക് ജംഗ്ഷന്, കൊല്ലികുന്നേല് റോഡ്, കടുത്തുരുത്തി ടൗണ്‍, ആരാധനാ മഠം, വാട്ടര്‍ അഥോറിറ്റി ഓഫീസ്, വലിയ പള്ളിയുടെ കുരിശുപള്ളി, ഐറ്റിഐ ജംഗ്ഷന്, വാട്ടര്‍ ടാങ്ക്, ചിത്താന്തി, വാലാച്ചിറ റെയില്‍വേ ഗേറ്റ്, മുട്ടത്തുകാരന്‍ ജംഗ്ഷന്, നിലപ്പന ജംഗ്ഷന് വഴി പള്ളിയില്‍ സമാപിക്കും.
രണ്ടാമത്തെ വാഹനം പള്ളിയില്‍ നിന്നുമാരംഭിച്ചു കൊടികുത്തി, ഗോള്‍ഡന്‍ ബേക്കറി ബോര്‍മ ഭാഗം, കലങ്ങോട് ജംഗ്ഷന്, ചീരക്കുഴി ഭാഗം, എസ് വിഡി പള്ളി, രാജഗിരി കുരിശുപള്ളി, പുലിയളക്കല്‍, എസ്ഡിഎ സ്കൂള്‍, കമ്പനിപ്പടി, പാലക്കുഴി ജംഗ്ഷന്, കെ എസ് പുരം പള്ളി, മങ്ങാട്, വായനശാല, കോച്ചേരി ജംഗ്ഷന്, ആരാധനാ കാറ്ററിംഗ്, പാലകര വൃദ്ധമന്ദിരം, പൂവക്കോട് ജംഗ്ഷന്, പാലകര ജംഗ്ഷന്, ലയണ്‍സ് ക്ലബ്, ജൂബിലി ഹില്‍സ് വഴി പള്ളിയില്‍ സമാപിക്കും.
ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ. മാത്യു തയ്യില്‍, ഫാ. ജോസഫ് ചീനോത്തുപറമ്പില്‍ എന്നിവര്‍ ദേശപ്രദക്ഷിണത്തിന് നേതൃത്വം നല്‍കും.