സ്വകാര്യവ്യക്തി കൈയേറിയ പഞ്ചായത്ത് റോഡ് ഒഴിപ്പിച്ചു
1485679
Monday, December 9, 2024 7:15 AM IST
അയര്‍ക്കുന്നം: സ്വകാര്യവ്യക്തി കൈയേറിയ പഞ്ചായത്ത് റോഡ് ഒഴിപ്പിച്ചു. അയര്‍ക്കുന്നം പഞ്ചായത്ത് നാലാം വാര്‍ഡില്‍ പഞ്ചായത്ത് ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ചു കോണ്‍ക്രീറ്റ് ചെയ്ത പൂട്ടുചിറ പുതിയിടത്തുകുന്ന് റോഡാണ് സ്വകാര്യവ്യക്തി കൈയേറിയതും ഗതാഗത തടസം സൃഷ്ടിച്ചതും.
സ്വകാര്യവ്യക്തി റോഡിനു കുറുകെ കിടങ്ങ് നിര്‍മിച്ചതോടെ സമീപവാസികള്‍ സഞ്ചരിക്കാനാവാത്ത സ്ഥിതിയുണ്ടായി. തുടര്‍ന്നു കോടതിയില്‍ എത്തിയ കേസില്‍ സമീപവാസിക്കു അനുകൂലമായി വിധിയുണ്ടായി.
തുടര്‍ന്നു പഞ്ചായത്ത് റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച കൈയേറിയ വ്യക്തിക്കു റോഡ് പൂർവസ്ഥിതിയിലാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും ഇതിനു തയാറാകാത്ത സാഹചര്യത്തില്‍ കളക്ടറെയും ജില്ലാ പോലീസ് ചീഫിനെയും വിവരമറിയിച്ച് പോലീസിന്റെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്ന് റോഡ് പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു.