റിട്ട. സിവിൽ ജുഡീഷൽ സ്റ്റാഫ് ജില്ലാ സമ്മേളനം
1485552
Monday, December 9, 2024 5:22 AM IST
കോട്ടയം: റിട്ട. സിവിൽ ജുഡീഷൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനവും കുടുംബസംഗമവും റിട്ട. ജില്ലാജഡ്ജി കെ. ജോർജ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.എം. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാസെക്രട്ടറി വിജയകുമാർ, ട്രഷറർ അന്നമ്മ പി. ജേക്കബ്, അഡ്വ. സിറിൾ തോമസ് പാറപ്പുറം, അഡ്വ. സജി കൊടുവത്ത്, റിട്ട. മജിസ്ട്രേട്ട് ജോർജ് ജോസഫ്, ഇ. ഷാജഹാൻ, കെ.എസ്. ശ്രീജിത്ത്, എ.കെ. സുരേന്ദ്രൻ നായർ, കെ.എം. സലിം തുടങ്ങിയവർ പ്രസംഗിച്ചു.
സംഘടനാംഗവും ചിത്രകാരനുമായ ആനന്ദ് രാജ്, അംഗങ്ങളായ കെ.എം. രാജേഷ്, ജോർജ് ജോസഫ്, സുരേന്ദ്രൻ നായർ, എം.എ. ചന്ദ്രിക തുടങ്ങിയവരെ അനുമോദിച്ചു. ചർച്ചകളിൽ എം.എസ്. ഓമന, എം.ബി. രമേശ്കുമാർ, കെ. ഫ്രാൻസിസ് ജയിംസ്, എ.എസ്. അന്നമ്മ, ഇ.ആർ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റായി കെ.എം. രാജേഷിനെയും സെക്രട്ടറിയായി വിജയകുമാറിനെയും തെരഞ്ഞെടുത്തു.