പാറേല്‍ പള്ളി തിരുനാള്‍ : ഇന്ന് വാഴൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം
1485432
Sunday, December 8, 2024 7:21 AM IST
ചങ്ങനാശേരി: പാറേല്‍ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെ വാഴൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കിഴക്കുനിന്നു വരുന്ന വാഹനങ്ങള്‍ തെങ്ങണയില്നിന്നു തിരിഞ്ഞ് കുന്നുംപുറം വഴി ചങ്ങനാശേരിക്ക് പോകേണ്ടതാണ്.
ചങ്ങനാശേരിയില്‍നിന്നു വരുന്ന വാഹനങ്ങള്‍ റെയില്‍വേ ജംഗ്ഷനില്വന്ന് മോര്‍ക്കുളങ്ങര വഴി കുരിശുംമൂട്ടില്‍ എത്തി തെങ്ങണായിലേക്കു പോകേണ്ടതാണ്. വടക്കുനിന്നുള്ള വാഹനങ്ങള്‍ മുന്തിരിക്കവലയില്നിന്നു വലത്തോട്ട് തിരിഞ്ഞ് ചെത്തിപ്പുഴക്കടവ് വഴി പോകേണ്ടതാണെന്നും അറിയിച്ചു. വാഴൂര്‍ റോഡിൽ ഇരുസൈഡിലും പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്.
പാര്‍ക്കിംഗ്
പാറേല്‍ പള്ളി തിരുനാളിനെത്തുന്ന വിശ്വാസികള്‍ തങ്ങളുടെ വാഹനങ്ങള്‍ എസ്ബി ഹൈസ്കൂള്‍, സൗപര്‍ണിക ഫ്ളാറ്റിന്റെ മുന്‍വശത്തുള്ള രണ്ട് സ്ഥലങ്ങള്‍, എസ്വിഡി സെമിനാരിയുടെ ഗ്രൗണ്ട്, കുരിശുംമൂട് മീഡിയ വില്ലേജ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.