കടപ്പൂരാന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു
1485428
Sunday, December 8, 2024 7:17 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ടൗണിലെ ആദ്യകാല വ്യാപാരികളിലൊരാളായ കടപ്പൂരാന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സഹായങ്ങള്‍ വിതരണം ചെയ്തു. കടപ്പൂരാന്‍ ഗ്രൂപ്പിന്റെ കടുത്തുരുത്തി ടൗണിലെ പുതിയ കെട്ടിത്തിന്റെ വെഞ്ചരിപ്പിനോടുനുബന്ധിച്ചാണ് സഹായം വിതരണം ചെയ്തത്. കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കടുത്തുരുത്തി താഴത്തുപള്ളി ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ നിര്‍വഹിച്ചു.
കിഡ്നി രോഗികള്‍ക്കുള്ള സഹായ വിതരണം മോന്‍സ് ജോസഫ് എംഎല്‍എയും ഡയാലിസ് കിറ്റ് വിതരണം ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടിയും ഡയാലിസിനുള്ള ചികിത്സാ സഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്കാലായും നിര്‍വഹിച്ചു.
കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ സഹായ വിതരണം ജില്ലാ പഞ്ചായത്തംഗം നിര്‍മലാ ജിമ്മിയും ചുമട്ട് തൊഴിലാളികള്‍ക്കുള്ള യൂണിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിലും പഠന സഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിതയും ക്രിസ്മസ് ഗിഫ്റ്റ് വിതരണം വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്തും നിര്‍വഹിച്ചു. ജോണി കടപ്പൂരാന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.