സത്യഗ്രഹ സ്മാരക നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇനി പ്രഖ്യാപനം നടത്തരുത്: മോഹൻ ഡി. ബാബു
1485425
Sunday, December 8, 2024 7:17 AM IST
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്റെ സ്മരണ നിലനിർത്താൻ ഉചിതമായ സ്മാരകം നിർമിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം പാലിക്കപ്പെടാതെ തന്തൈ പെരിയോർ സ്മാരകം നവീകരിച്ചതിന്റെ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോടൊപ്പം കേരള മുഖ്യമന്ത്രി പങ്കെടുക്കുന്നത് ലജ്ജാകരമാണെന്ന് കെപിസിസി അംഗം മോഹൻ ഡി. ബാബു.
വാക്കുപാലിച്ച മുഖ്യമന്ത്രിയും വാക്കുപാലിക്കാത്ത മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സത്യഗ്രഹ സ്മാരക നിർമാണവുമായി ബന്ധപ്പെട്ട് ഇനിയും പ്രഖ്യാപനങ്ങൾ നടത്തി വൈക്കംകാരെ അപമാനിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.