വൈദ്യുതി ചാർജ് വർധന പിൻവലിക്കണം: തിരുവഞ്ചൂർ
1485419
Sunday, December 8, 2024 7:02 AM IST
കൊല്ലാട്: കേരളത്തിലെ ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്കു മേൽ ഇടിത്തീപോലെയാണ് വൈദ്യുതി ചാർജ് വർധിപ്പിച്ചത്. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലീം, മണ്ഡലം പ്രസിഡന്റ് ജയൻ ബി. മഠം, പഞ്ചായത്തു പ്രസിഡന്റ് ആനി മാമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധിച്ചു
പള്ളിക്കത്തോട്: കറന്റ് ചാർജ് വർധനയിൽ പള്ളിക്കത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ചു. ജിജി അഞ്ചാനി, ബെന്നി ചാക്കോ, വിപിൻ ജോസ്, സൂരജ് തമ്പി, പ്രീതാ ബിജു, ഇ.വി. തോമസ് എന്നിവർ പ്രസംഗിച്ചു.
ആം ആദ്മി പ്രതിഷേധിച്ചു
കോട്ടയം: വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ ആം ആദ്മി പാർട്ടി കോട്ടയം ടൗണിലും കെഎസ്ഇബി ഓഫീസിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനത്തോട്ടം, മണ്ഡലം പ്രസിഡന്റ് കാപ്പി തുളസീദാസ്, പ്രിൻസ് മാമ്മൂട്ടിൽ, ജോൺ വർഗീസ്, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.