എസ്ബി കോളജില്‍ മെഷീന് ലേണിംഗില്‍ ശില്പശാല ആരംഭിച്ചു
1484427
Wednesday, December 4, 2024 7:11 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളജ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ എക്സ്പ്ലോറിംഗ് മെഷീന് ലേണിംഗ് ആന്‍ഡ് ഡീപ് ലേണിംഗ് എന്ന വിഷയത്തില്‍ പഞ്ചദിന ദേശീയ ശില്പശാല ആരംഭിച്ചു. അതിരൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രഫസര്‍ ഡോ. വിനു വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപറമ്പില്‍, വകുപ്പ് മേധാവി ഡോ. ആന്റണി മാത്യൂസ്, കണ്‍വീനര്‍ ദിവ്യ പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഏഴിന് വൈകുന്നേരം ശില്പശാല സമാപിക്കും.