പവിത്ര സില്‍ക്സ് പ്രവര്‍ത്തനം ആരംഭിച്ചു
1484329
Wednesday, December 4, 2024 5:40 AM IST
പാലാ: മഹാറാണി ജംഗ്ഷനില്‍ രണ്ട് നിലകളിലായി 15,000 സ്ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച പവിത്ര സില്‍ക്സിന്റെ ഉദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു. സിനിമാ താരങ്ങളായ അനു സിത്താരയും നമിതാ പ്രമോദും ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ സമ്മാനക്കൂപ്പണ്‍ വിജയിയെ തെരഞ്ഞെടുത്തു.
സാരി സെലക്ഷന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി നിര്‍വഹിച്ചു. ആധുനിക ഫാഷനും പാരമ്പര്യ തനിമയും സമന്വയിപ്പിച്ചുള്ള വസ്ത്രങ്ങള്‍ ഉണ്ടാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.