പ്ലാന്‍ ഫണ്ട് 100 ശതമാനം ചെലവഴിച്ച് 13 ഓഫീസുകള്‍
1484129
Tuesday, December 3, 2024 7:30 AM IST
കോട്ടയം: ജില്ലയില്‍ നവംബര്‍ 27 വരെയുള്ള കണക്കനുസരിച്ച് 100 ശതമാനം പ്ലാന്‍ ഫണ്ട് ചെലവഴിച്ചത് 13 ഓഫീസുകള്‍. 10 വകുപ്പുകള്‍ 90 ശതമാനത്തിനു മുകളില്‍ ചെലവഴിച്ചു.
സിസിഎഫ് ഹൈറേഞ്ച് സര്‍ക്കിള്‍, ജില്ലാ പോലീസ് ചീഫ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, വാട്ടര്‍ അഥോറിറ്റി പിഎച്ച് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കോട്ടയം, വാട്ടര്‍ അഥോറിറ്റി പ്രോജക്ട് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കോട്ടയം, വാട്ടര്‍ അഥോറിറ്റി പി.എച്ച്. ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കടുത്തുരുത്തി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എംവിഐപി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മേജര്‍ ഇറിഗേഷന്‍ കോട്ടയം, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പിഡബ്ല്യുഡി ബില്‍ഡിംഗ്സ് ആന്‍ഡ് ലോക്കല്‍ വര്‍ക്സ്, ജോയിന്റ് രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോട്ടയം, പ്രോജക്ട് ഓഫീസര്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ്, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഐ ആന്‍ഡ് ഇ)കോട്ടയം, ഡിസ്ട്രിക്ട് മിഷന് കോ-ഓർഡിനേറ്റര്‍ എന്നിവരാണ് മുഴുവന്‍ തുകയും ചെലവഴിച്ചത്. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി), മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ 99.99 ശതമാനം ചെലവഴിച്ചു.