തിരുനാളാഘോഷം: പൊൻകുന്നം ഫൊറോന പള്ളിയിൽ
1484086
Tuesday, December 3, 2024 6:57 AM IST
പൊൻകുന്നം: തിരുക്കുടുംബ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാൾ അഞ്ചുമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജോണി ചെരിപുറം, അസി. വികാരി ഫാ. ടിബിൻ ചേനപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു.
അഞ്ചിനു വൈകുന്നേരം നാലിന് ആരാധന, 4.30ന് കൊടിയേറ്റ്, അഞ്ചിന് സമൂഹബലി, തുടർന്ന് സെമിത്തേരി സന്ദർശനം, പ്രാർഥന, നേർച്ച വിതരണം. ആറിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് ജപമാല, ആരാധന, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദക്ഷിണം, നേർച്ച വിതരണം, രാത്രി ഏഴിന് നാടകം. ഏഴിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, ആറിന് ടൗൺ കുരിശുപള്ളി ചുറ്റി തിരുനാൾ പ്രദക്ഷിണം, രാത്രി ഒന്പതിന് ആകാശവിസ്മയം. എട്ടിനു രാവിലെ 5.15നും ഏഴിനും 10നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, ആറിന് പ്രദക്ഷിണം, രാത്രി 7.30ന് ഗാനമേള.
ആനിക്കാട് പള്ളിയിൽ
ആനിക്കാട്: വ്യാകുലമാതാ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാൾ അഞ്ചുമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് നാട്ടുനിലത്ത് എന്നിവർ അറിയിച്ചു.
അഞ്ചിനു രാവിലെ 5.30ന് ആരാധന, 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, രാത്രി ഏഴിന് നാടകം. ആറിന് രാവിലെ 5.30ന് ആരാധന, 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ജപമാല റാലി, കഴുന്ന് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും. അഞ്ചിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ്, നേർച്ച, രാത്രി 7.30ന് ബൈബിൾ ഡ്രാമസ്കോപ്പ് നാടകം. ഏഴിനു രാവിലെ 5.30ന് ആരാധന, 6.30ന് വിശുദ്ധ കുർബാന, നൊവേന, കഴുന്ന് നേർച്ച, 10നും ഉച്ചകഴിഞ്ഞ് മൂന്നിനും വിശുദ്ധ കുർബാന, വചന പ്രഘോഷണം, വൈകുന്നേരം 4.30ന് വള്ളോത്യാമല വഴി പള്ളിക്കത്തോട്ടിലേക്കു പ്രദക്ഷിണം. എട്ടിനു രാവിലെ 5.30നും 7.30നും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, വചനപ്രഘോഷണം, വൈകുന്നേരം 6.15ന് പ്രദക്ഷിണം, രാത്രി 7.30ന് കൊടിയിറക്ക്, എട്ടിന് ഗാനമേള.