തടി വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
1467215
Thursday, November 7, 2024 5:59 AM IST
കൊടുമ്പിടി: കയര്‍ പൊട്ടി ലോറിയില്‍നിന്ന് ഉരുളന്തടി ദേഹത്തു വീണ് തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. കൊടുമ്പിടി ആനിച്ചുവട്ടില്‍ കുട്ടായി (54) ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി കൊടുമ്പിടി -ഉള്ളനാട് റോഡിനു സമീപമായിരുന്നു അപകടം. ലോറിയില്‍ തടികയറ്റി വരുമ്പോള്‍ റോഡിന്റെ തിട്ടയിടിഞ്ഞ് ലോറി താഴ്ന്നു.
ലോറി തള്ളിക്കയറ്റുന്നതിനിടെ കയര്‍ പൊട്ടി തടി ദേഹത്ത് പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.