മുനമ്പം നിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ്
1466790
Tuesday, November 5, 2024 8:17 AM IST
അതിരമ്പുഴ: മുനമ്പം നിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോനാ സമിതി. മുനമ്പം ജനതയുടെ സ്ഥലങ്ങളിന്മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കണമെന്നും ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണമെന്നും നീതിയുറപ്പാക്കി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഫൊറോനാ സമിതി യോഗം ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്റ് ജോയി പാറപ്പുറം അധ്യക്ഷത വഹിച്ച യോഗം അതിരമ്പുഴ ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ വിഷയാവതരണം നടത്തി. അതിരൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ഫൊറോന ജനറൽ സെക്രട്ടറി ബിജോ തുളിശേരി, ട്രഷറർ റോബിൻ ജോസഫ് ആലഞ്ചേരി, വനിതാ കോർഡിനേറ്റർ ലൂസി സിബി, യൂത്ത് കോഓർഡിനേറ്റർ സാജൻ സി.ഡി. ചേന്നാട്ട്, ജോർജ് കാരക്കാട്ട്, സൂസമ്മ കാട്ടാത്തിയേൽ, ജോം ടോം, ഫ്രാൻസിസ് സാലസ് തുടങ്ങിയവർ പ്രസംഗിച്ചു.