പാ​ലാ: വാ​യ​ന​യു​ടെ വി​സ്മ​യ ലോ​ക​ത്തി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ആ​ധു​നി​ക ലൈ​ബ്ര​റി​യു​ടെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് പു​തി​യ ലൈ​ബ്ര​റി സ​മു​ച്ച​യം അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​ല്‍ ആ​രം​ഭി​ച്ചു. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ ആ​ധു​നി​ക ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ്ഞാ​നം വി​ര​ല്‍​ത്തു​മ്പി​ല്‍ എ​ന്ന​താ​ണ് പു​തി​യ ലൈ​ബ്ര​റി​യു​ടെ ആ​പ്ത​വാ​ക്യം. ഏ​റ്റ​വും ആ​ധു​നി​ക ഇ​രി​പ്പി​ട​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ഇ​ന്‍​ഡോ​ര്‍ പ്ലാ​ന്‍റ്സും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് വാ​യ​ന​യ്ക്ക് ഉ​ന്മേ​ഷം പ​ക​രു​ന്നു.

വി​വി​ധ വി​ജ്ഞാ​ന മേ​ഖ​ല​ക​ളി​ലെ 50000 ല്‍ ​പ​രം പു​സ്ത​ക​ങ്ങ​ളു​ടെ അ​പൂ​ര്‍​വ ശേ​ഖ​രം ലൈ​ബ്ര​റി​യി​ലു​ണ്ട്. ലോ​ക​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ എ​ല്ലാ മാ​സി​ക​ക​ളും ല​ഭ്യ​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​കി​ച്ച് കാ​ഴ്ച വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് സ്‌​ക്രീ​ന്‍ റീ​ഡ​ര്‍ സൗ​ക​ര്യ​വും നി​ര​വ​ധി ഇ ​ബു​ക്കു​ക​ളും ല​ഭ്യ​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ബ്രയ്‌ലി​ ലിപി ട്രെ​യി​നിം​ഗി​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ക​വാ​ട​ത്തി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പു​സ്ത​ക മ​ര​വും ജ​ല​ധാ​ര​യും 100 ചി​റ​കു​ള്ള പു​സ്ത​ക​വും വാ​യ​ന​ക്കാ​ര്‍​ക്ക് കൗ​തു​ക​മാ​ണ്. ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണ് ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ശ​ബ്ദ വാ​യ​ന ഏ​രി​യാ​യും ലൈ​ബ്ര​റി ക​ഫ​റ്റീ​രി​യാ​യും പൂ​ന്തോ​ട്ട ലൈ​ബ്ര​റി​യും ന​വ്യ​മാ​യ വാ​യ​ന​യു​ടെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് വാ​യ​ന​ക്കാ​രെ ന​യി​ക്കു​ന്നു. ലൈ​ബ്ര​റി​യി​ലെ മി​നി സെ​മി​നാ​ര്‍ ഹാ​ള്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് വേ​ദി​യാ​കു​ന്നു.

കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷാ​ജി ജോ​ണ്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു, ഡോ.​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത് കു​രു​വി​ള, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, ലൈ​ബ്രേ​റി​യ​ന്‍ ബി​ജി​മോ​ള്‍ സാ​ബു, അ​ധ്യാ​പ​ക​ര്‍, അ​ന​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് പു​തി​യ ലൈ​ബ്ര​റി. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ല്‍ കോ​ള​ജി​ന് പു​റ​ത്തു​ള്ള​വ​ര്‍​ക്ക് ലൈ​ബ്ര​റി ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.