പനച്ചിക്കാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ റീത്ത് വച്ച് ബിജെപി പ്രതിഷേധം
1466781
Tuesday, November 5, 2024 8:17 AM IST
പനച്ചിക്കാട്: പഞ്ചായത്തിലെ ഭരണസ്തംഭനത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ റീത്ത് വച്ചു പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പത്തിന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജയന് കല്ലുങ്കലിന്റെ നേതൃത്വത്തില്‍ ജനസേവാ കേന്ദ്രത്തിനു മുന്നിലാണ് റീത്ത് വച്ച് പ്രതിഷേധിച്ചത്.
മൂന്നുവര്‍ഷം മുന്‍പ് പണി പൂര്‍ത്തിയാക്കിയ ജനസേവാ കേന്ദ്രം തുറന്നു പ്രവര്ത്തിപ്പിക്കാത്തതിലും ജനകീയ വിഷയങ്ങളെ ഭരണസമിതി അവഗണിക്കുന്നതിലും ഉദ്യോഗസ്ഥരെ നിയമിക്കാത്ത സര്ക്കാൻ നയങ്ങള്‍ക്കെതിരേയുമാണ് പ്രതിഷേധം. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജി. ജയകൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സുമ മുകുന്ദന്, ഡോ. ലിജി വിജയകുമാര്‍, എന്‍.കെ. കേശവന്, പ്രസീത സി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.