ച​ങ്ങ​നാ​ശേ​രി: ക്രി​സ്തു​ജ്യോ​തി വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി ജോ​ഹാ​ന്‍ ടി​റ്റ​ന്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ മ​ഹ​ത്താ​യ നേ​ട്ടം കൈ​വ​രി​ച്ചു.

മും​ബൈ​യി​ലെ റ​യാ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍സി​ല്‍ ഫോ​ര്‍ ദി ​ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ക്‌​സാ​മി​നേ​ഷ​ന്‍ മ​ത്സ​ര​ത്തി​ല്‍, കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​ഹാ​ന്‍ ഇം​ഗ്ലീ​ഷ് ക്രീ​യേ​റ്റീ​വ് റൈ​റ്റിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

പു​നഃ​സ്ഥാ​പി​ക്കാ​വു​ന്ന ഊ​ര്‍ജ സ്രോ​ത​സ് എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യി​ലെ മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 14 മ​ത്സ​രാ​ര്‍ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ജോ​ഹാ​ന്‍റെ ഈ ​വി​ജ​യം ക്രി​സ്തു​ജ്യോ​തി വി​ദ്യാ​നി​കേ​ത​നു മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​നാ​കെ അ​ഭി​മാ​ന​മാ​ണ്.