അ​​ക​​ല​​ക്കു​​ന്നം: അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​നെ സ​​മ്പൂ​​ര്‍​ണ ശു​​ചി​​ത്വ പ​​ഞ്ചാ​​യ​​ത്താ​​ക്കി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് ന​​ട​​പ്പി​​ലാ​​ക്കി​​യ ശു​​ചി​​ത്വ​​ഭ​​വ​​ന പ​​ദ്ധ​​തി​​യു​​ടെ സ​​ര്‍​വേ​യ്​​ക്ക് തു​​ട​​ക്കം.​​സ​​ര്‍​വേ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്ത് ആ​​സൂ​​ത്ര​​ണ​​സ​​മി​​തി​​യം​​ഗം മ​​ണ​​ലു​​ങ്ക​​ല്‍ ഏ​​ബ്ര​​ഹാം കു​​ഴി​​പ്പ​​ള്ളി​​യു​​ടെ വ​​സ​​തി സ​​ന്ദ​​ര്‍​ശി​​ച്ച് ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ എം.​പി. അ​​നി​​ല്‍​കു​​മാ​​ര്‍ നി​​ര്‍​വ​​ഹി​​ച്ചു.​

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​ന്ധു അ​​നി​​ര്‍ൽ​​കു​​മാ​​ര്‍, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി ഞാ​​യ​​ര്‍​കു​​ളം, മെം​ബ​​ര്‍​മാ​​രാ​​യ ശ്രീ​​ല​​താ ജ​​യ​​ന്‍, ജാ​​ന്‍​സി ബാ​​ബു, രാ​​ജ​​ശേ​​ഖ​​ര​​ന്‍ നാ​​യ​​ര്‍, സി​ഡി​എ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ബി​​ന്ദു സ​​ജി, ഹ​​രി​​ത​​ക​​ര്‍​മ​​സേ​​ന പ്ര​​തി​​നി​​ധി സ്മി​​ത, ശു​​ചി​​ത്വ​​മി​​ഷ​​ന്‍ റി​​സോ​​ഴ്‌​​സ് പേ​​ഴ്‌​​സ​​ണ്‍ ഹ​​രി​​കു​​മാ​​ര്‍ മ​​റ്റ​​ക്ക​​ര തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.​

തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ​​ന്ന​​ദ്ധ​​പ്ര​​വ​​ര്‍​ത്ത​​ക​​രും, എ​​ന്‍എ​​സ്എ​​സ് വോ​​ള​​ണ്ടി​​യേ​​ഴ്‌​​സും ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ 15 വാ​​ര്‍​ഡു​​ക​​ളി​​ലെ മു​​ഴു​​വ​​ന്‍ വീ​​ടു​​ക​​ളും ക​​യ​​റി ശു​​ചി​​ത്വ​​നി​​ല​​വാ​​രം രേ​​ഖ​​പ്പെ​​ടു​​ത്തും. ​ഏ​​റ്റ​​വും ന​​ല്ല രീ​​തി​​യി​​ല്‍ വീ​​ട് പ​​രി​​പാ​​ലി​​ക്കു​​ന്ന 15 കു​​ടും​​ബ​​ങ്ങ​​ളെ ആ​​ദ്യം ക​​ണ്ടെ​​ത്തും.​ ഇ​​വ​​രി​​ല്‍നി​​ന്നു പ​​ഞ്ചാ​​യ​​ത്തു​ത​​ല വി​​ദ​​ഗ്ധ സ​​മി​​തി മൂ​​ന്നു കു​​ടും​​ബ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി അ​​വാ​​ര്‍​ഡു​​ക​​ളും പ്ര​​ശം​​സാ​പ​​ത്ര​​വും ന​​ല്കും.