വന്യമൃഗ ശല്യം: ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു
1466698
Tuesday, November 5, 2024 7:12 AM IST
മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും കർഷകരുടെ ഭൂമിയിലേക്ക് വന്യമൃഗങ്ങളെ കൊണ്ടുവന്ന് തുറന്നു വിടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.
ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, ഡിസിസി അംഗങ്ങളായ ടി.എൻ. മധുസൂധനൻ, ജോൺ പി. തോമസ്, മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു തുടങ്ങിയവർ പ്രസംഗിച്ചു.