ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​ര്‍ നി​ത്യ​സ​ഹാ​യ​ക​ന്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന മ​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ സ​ണ്ണി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 100 നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് എ​ല്ലാ​മാ​സ​വും ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യം വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രോ​ഗി​ക​ള്‍ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ദേ​വ​ദാ​സ് നി​ര്‍വ​ഹി​ച്ചു.

സി​സ്റ്റ​ര്‍ ബെ​ന്ന​റ്റ് എ​ഫ്സി​സി പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. പി.​സി. രാ​ജേ​ഷ്, സി.​കെ. മോ​ഹ​ന​ന്‍, ബാ​ബു ആ​ന്റ​ണി, കെ.​കെ. സു​രേ​ന്ദ്ര​ന്‍, തോ​മ​സ് അ​ഞ്ച​മ്പി​ല്‍, ചാ​ക്കോ​ച്ച​ന്‍ കു​ര്യ​ന്ത​ടം, ജ​യിം​സ് കാ​വാ​ട്ടു​പ​റ​മ്പി​ല്‍, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി.​കെ. സി​ന്ധു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.